Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി അറിയിപ്പുകൾ ഇമെയിൽ ആയും ലഭിക്കും: പിഎസ്‍സി

Email

തിരുവനന്തപുരം ∙ പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവയ്ക്കു പുറമേ ഇമെയിൽ ആയും ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പുകൾ നൽകുവാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. രാജ്യത്തിനു പുറത്തേക്ക് എസ്എംഎസ് അയയ്ക്കാൻ പിഎസ്‌സിക്കു സാങ്കേതിക തടസ്സമുള്ള സാഹചര്യത്തിലാണിത്. അപേക്ഷകർ അവരുടെ പ്രൊഫൈലിൽ മേൽവിലാസം, മൊബൈൽ നമ്പർ എന്നിവയോടൊപ്പം ഇമെയിൽ ഐഡി കൂടി ചേർക്കേണ്ടതാണ്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ എയർ കണ്ടിഷൻ മെക്കാനിക്ക്് തസ്തികയുടെ ഒഴിവുകൾ, ഇതേ വകുപ്പിൽ റഫ്രിജറേഷൻ മെക്കാനിക്ക്് തസ്തികയ്ക്കായി തയാറാക്കുന്ന റാങ്ക്് പട്ടികയിൽ നിന്നു സമ്മതപത്രം വാങ്ങി നികത്തും. സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക്് (പട്ടിക വർഗ വിമുക്തഭടന്മാർ) സ്റ്റേറ്റ്് കോ-ഓപ്പറേറ്റീവ്് ബാങ്കിൽ അക്കൗണ്ട്സ് ഓഫിസർ (മുസ്‍ലിം, എൽസി/എഐ) തസ്തികകളിലേക്ക് അഭിമുഖം നടത്തും  നാലു തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്് പ്രഫസർ ഇൻ സൈക്യാട്രി, അസിസ്റ്റന്റ്് പ്രൊഫസർ ഇൻ ന്യൂറോസർജറി, കൊല്ലം ജില്ലയിൽ ഹോമിയോപ്പതി നഴ്സ് ഗ്രേഡ് രണ്ട് (മൂന്നാം എൻസിഎ-എസ്‌സി), ഇടുക്കി ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ്് തസ്തികകളിലേക്കാണ് ഓൺലൈൻ ‍ പരീക്ഷ. മൂന്നു തസ്തികളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ഹെൽത്ത്് സർവീസസിൽ റേഡിയോഗ്രാഫർ ഗ്രേഡ് രണ്ട്, സ്റ്റേറ്റ്് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ ഗാർഡനർ ഗ്രേഡ് മൂന്ന്, ക്ഷീരവികസന വകുപ്പിൽ ടെക്നിക്കൽ സൂപ്രണ്ട് (ജനറൽ), (എൻസിഎ-എസ്‌സി, മുസ്‍ലിം) തസ്തികകളിലേക്കാണു സാധ്യതാപട്ടിക.

അഞ്ചു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ലക്ചറർ ഇൻ കമ്യൂണിറ്റി മെഡിസിൻ (ഒന്നാം എൻസിഎ–എൽസി/എഐ), സീനിയർ ലക്ചറർ/ ലക്ചറർ ഇൻ റേഡിയോ ഡയഗനോസിസ് (എൻസിഎ-ഈഴവ/തിയ്യ/ബില്ലവ), വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇംഗ്ലീഷ് (സീനിയർ), (ഒന്നാം എൻസിഎ.-എസ്ടി) നോൺ വൊക്കേഷനൽ ടീച്ചർ ഇംഗ്ലിഷ് (ജൂനിയർ ഒന്നാം എൻസിഎ-എസ്ടി), വയനാട് ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (പട്ടിക വർഗം) തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക.