Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബോട്ടില്‍ നിന്നു കായലിൽ ചാടി

ernakulam-map

കൊച്ചി∙മുൻ പഞ്ചായത്ത് പ്രസിഡന്റ് ബോട്ടിൽ നിന്നു കായലിൽ ചാടി. എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കൃഷ്ണനാണു  (71) ഫോർട്ട് കൊച്ചി വൈപ്പിൻ ഫെറി ബോട്ടിൽ നിന്നു കായലിലേക്കു ചാടിയത്. 

വൈകിട്ട് വൈപ്പിൻ ബസ് സ്റ്റാൻഡിൽ ഇദ്ദേഹം അസ്വസ്ഥനായി നടക്കുന്നതു കണ്ടവരുണ്ട്. ബോട്ടിൽ ആദ്യം വൈപ്പിനിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്കു പോയ കൃഷ്ണൻ മറ്റൊരു ബോട്ടിൽ  വൈപ്പിനിലേക്കു മടങ്ങുമ്പോഴാണു കായലിലേക്കു ചാടിയത്. കായലിലുണ്ടായിരുന്ന മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് തിരച്ചിൽ നടത്തുന്നുണ്ട്. ആത്മഹത്യ കുറിപ്പ് പൊലീസ് ബോട്ടിൽ നിന്നു കണ്ടെടുത്തു.

യുഡിഎഫ് അവിശ്വാസം കൊണ്ടു വന്നപ്പോൾ കൃഷ്ണന്റെ നേതൃത്വത്തിലെ സിപിഎം ഭരണസമിതിക്കു പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. 

related stories