Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ച് യുവതിയെ ട്രെയിനിൽ അപമാനിക്കാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ

rape

കൊൽക്കത്ത∙ ഇന്ത്യ സന്ദർശിക്കാനെത്തിയ ഫ്രഞ്ച് വനിതയോടു ട്രെയിനിൽ അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. സഹയാത്രികനായ മുപ്പത്തൊന്നുകാരൻ അർഷദ് ഹുസൈനാണ് അറസ്റ്റിലായത്.

ബിഹാറിലെ ജമൽപുരിൽനിന്നു ബംഗാളിലെ ഹൗറയിലേക്കുള്ള യാത്രയിലായിരുന്നു ഫ്രഞ്ച് വനിതയും പുരുഷ സുഹ‍‍ൃത്തും. സീറ്റില്ലാത്തതിനാൽ കോച്ചിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്ന ഇവരോട് പാകുർ സ്റ്റേഷനിലിറങ്ങുമെന്നും തന്റെ ബർത്ത് ഉപയോഗിക്കാമെന്നും ഹുസൈൻ പറഞ്ഞു. ബർത്തിൽ കിടന്നു മയങ്ങിയ യുവതിയെ ഇയാൾ ലൈംഗിക താൽപര്യത്തോടെ സ്പർശിക്കുകയും ബഹളംവച്ചപ്പോൾ അടിക്കുകയും ചെയ്തു.

ഓടിക്കൂടിയ ഫ്ര‍‍‍ഞ്ച് യുവതിയുടെ സുഹൃത്തും മറ്റു യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി റെയിൽവേ സംരക്ഷണ സേനയ്ക്കു കൈമാറി. ലൈംഗിക അതിക്രമത്തിനും ശാരീരികമായി ഉപദ്രവിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരം അർഷദ് ഹുസൈനെതിരെ കേസെടുത്തു.

related stories