Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ: അട്ടപ്പാടിയിലെയും കോട്ടയത്തെയും ചില സ്കൂളുകൾക്ക് അവധി

Rain

കോട്ടയം∙ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും കോട്ടയം താലൂക്കിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴിച്ചുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

കൈപ്പുഴ എസ്‌കെവി എല്‍പിഎസ്, പുന്നത്ര സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍, അയര്‍ക്കുന്നം ജിഎല്‍പിഎസ്, മണര്‍കാട് ജിയുപിഎസ് എന്നിവിടങ്ങളിലാണു ക്യാംപുകൾ. കനത്ത മഴയെ തുടർന്ന് അട്ടപ്പാടിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ പ്രഫഷനൽ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയാണ്. കുട്ടനാട്ടിലെ സ്കൂളുകൾക്കു വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മലവെള്ളപ്പാച്ചിലിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ അങ്കണവാടികൾക്കും സ്കൂളുകൾക്കും  ബുധനാഴ്ച അവധിയാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിനോദ സഞ്ചാരകേന്ദ്രമായ ഗവിയിലേക്കുള്ള യാത്ര ഈ മാസം 20 വരെ നിർത്തിവച്ചു. 

related stories