Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുപാടു കണ്ടതാണ്, കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെ: കെ.എം.മാണി

K.M. Mani കെ.എം. മാണി

പാലാ∙ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നേരിടാൻ കേരള കോൺഗ്രസ് (എം) തയാറാണെന്നു പാർട്ടി ചെയർമാൻ കെ.എം.മാണി. കേരള കോൺഗ്രസ് തിരഞ്ഞെടുപ്പുകൾ ഒരുപാടു കണ്ടതാണ്. കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെയെന്നും മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതാവ് ടി.വി.എബ്രഹാം അനുസ്മരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പി.ജെ.ജോസഫ്, കെ.ഫ്രാൻസിസ് ജോർജ്, പി.സി.തോമസ് എന്നിവരും പങ്കെടുത്തു. കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫും കേരള കോൺഗ്രസും തയാറുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ‌ സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയാണു ജോസ് കെ.മാണി രാജ്യസഭയിലേക്കു മാറുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു.

എന്നാൽ, കോട്ടയം ലോക്സഭാ മണ്ഡലത്തിലുണ്ടാകുന്ന ഒഴിവു നികത്താൻ ഉപതിരഞ്ഞെടുപ്പുണ്ടാവില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ലോക്സഭയുടെ കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കിയില്ലെന്നതാണു കാരണം.