Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിൽ ഗ്രൂപ്പുണ്ട്; കുര്യനെതിരായ വിമർ‌ശനങ്ങൾ തെറ്റ്: എം.എം.ഹസൻ

M.M. Hassan എം.എം. ഹസൻ

തിരുവനന്തപുരം∙ പാർട്ടിയിൽ ഗ്രൂപ്പുണ്ടെന്നും എന്നാൽ അതിന്റെ അതിപ്രസരമില്ലെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. പാർട്ടിയിലെ വിമര്‍ശനം എംഎൽഎമാർ പൂർണമായും ഉൾക്കൊണ്ടു. പി.ജെ.കുര്യനെതിരായ യുവ എംഎല്‍എമാരുടെ വിമർ‌ശനങ്ങൾ തെറ്റാണെന്നും ഹസൻ വ്യക്തമാക്കി.

കോൺഗ്രസിനു തുടർഭരണം കിട്ടാതിരിക്കാൻ കാരണം വി.എം.സുധീരനായിരുന്നെന്ന് കെ.സി.ജോസഫ് അഭിപ്രായപ്പെട്ടു. സുധീരൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചത് ആരോഗ്യകാരണം പറഞ്ഞാണ്. സുധീരൻ നാടകം കളിക്കരുത്. കേരളത്തിലെ കോൺഗ്രസ് ദുർബലമാണ്. അതിനെ നശിപ്പിക്കരുത്. കലാപത്തിന് ഇറങ്ങിത്തിരിക്കരുതെന്നും സുധീരനോട് ജോസഫ് പറഞ്ഞു. 

ഗ്രൂപ്പ് പ്രവർത്തനം കാരണം സംഘടനാ സംവിധാനം ഒരുമിച്ചു കൊണ്ടുപോകാനാകാത്തതു കൊണ്ടായിരുന്നു കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്നു സുധീരൻ പറഞ്ഞിരുന്നു. ഗ്രൂപ്പ് മാനേജർമാർ തന്നെ വളഞ്ഞിട്ടാക്രമിച്ചെന്നും സുധീരൻ പറഞ്ഞു. കെപിസിസി യോഗത്തിൽ സുധീരനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്.