Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് എന്റെ സർജിക്കൽ സ്ട്രൈക്ക്: ഡൽഹിയിൽ സമരം കടുപ്പിച്ച് കേ‌ജ്‍രിവാൾ

Arvind-Kejriwal അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി∙ ‘പൊതുസേവനം നിഷേധിക്കപ്പെട്ട ഡൽഹിക്കാർക്കു വേണ്ടിയാണ് ഈ സമരം. നിങ്ങളിതിനെ ധർണ എന്നു വിളിക്കുന്നു. പക്ഷേ, ഡൽഹി വോട്ടർമാരെ വേദനിപ്പിക്കുന്നവർക്കു നേരെയുള്ള എന്റെ സർജിക്കൽ സ്ട്രൈക്ക് (മിന്നലാക്രമണം) ആണിത്’– ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ സമരം തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. ഒരു ദേശീയമാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഫ്.ഗവർണർ അനിൽ ബൈജലിന്റെ ഓഫിസിലെ കാത്തിരിപ്പുമുറിയിൽ കേജ്‍രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം മൂന്നു രാത്രി പിന്നിട്ടു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ് എന്നിവരുൾപ്പെട്ട സംഘമാണു രാജ് നിവാസിൽ ധർണ നടത്തുന്നത്. ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരുമെന്നു വിട്ടുവീഴ്ചയ്ക്കില്ലെന്നും നേതാക്കൾ അറിയിച്ചു.

നാലു മാസമായി സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കാൻ നടപടിയെടുക്കുക, ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങളാണ് കേജ്‍രിവാളും സംഘവും ഉന്നയിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.