Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാധാന്യം സംസ്ഥാനത്തിന്റെ ‘ഫിറ്റ്നസിന്’: മോദിക്കു മറുപടിയുമായി കുമാരസ്വാമി

H.D. Kumaraswamy

ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്നസ് ചലഞ്ചിനു മറുപടിയുമായി കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. തന്റെ ആരോഗ്യത്തേക്കാൾ സംസ്ഥാനത്തിന്റെ വികസന കായികക്ഷമതയിലാണു തനിക്ക് ആശങ്കയെന്ന് ട്വിറ്ററിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിൽ കുമാരസ്വാമി കുറിച്ചു. അതിനു പ്രധാനമന്ത്രിയുടെ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ ആരോഗ്യസ്ഥിതിയിൽ പ്രധാനമന്ത്രിക്കുള്ള ആശങ്കയിൽ നന്ദി അറിയിച്ച കുമാരസ്വാമി, യോഗയും ട്രെഡ്മില്ലും ദിനചര്യയുടെ ഭാഗമാണെന്നും പറഞ്ഞിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് തന്റെ വ്യായാമ വിഡിയോ ഇന്ന് മോദി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതിനോടൊപ്പമാണ് കുമാരസ്വാമിയെ വെല്ലവിളിച്ചത്. കൂടാതെ കോമൺവെൽത്ത് മെഡൽ ജേതാവ് മനിക ബത്ര, നാൽപ്പതിനു മുകളിൽ പ്രായമുള്ള ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവരെയും മോദി വെല്ലുവിളിച്ചിരുന്നു.

കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോറാണ് ഫിറ്റനസ് ചലഞ്ചിനു തുടക്കമിട്ടത്.

related stories