Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണർവോടെ ഓഹരി വിപണി; നിഫ്റ്റിക്കും സെൻസെക്സിനും നേട്ടം

BSE-Bombay-Stock-Exchange ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ഫയൽ ചിത്രം)

മുംബൈ∙ ഓഹരി വിപണിയിൽ ഉണർവ്. 46.64 പോയിന്റ് ഉയർന്ന ബിഎസ്ഇ സെൻസെക്സ് 35,739.16 ൽ എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 13.80 പോയിന്റ് നേട്ടത്തിൽ 10,856.70 ലാണു വ്യാപാരം അവസാനിച്ചത്. 1280 ഓഹരികൾക്കു വില ഉയർന്നപ്പോൾ 1366 ഓഹരികളുടെ വില ഇടിഞ്ഞു. 

ഫാർമ, പിഎസ്‌യു ബാങ്ക്, ഐടി എന്നീ വിഭാഗം ഓഹരികളാണ‌ു നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ എന്നിവയാണ് ഐടി മേഖലയിൽ നേട്ടമുണ്ടാക്കിയ കമ്പനികൾ. ഓട്ടോ, ഇൻഫ്രാ, മെറ്റൽ തുടങ്ങിയ സെക്ടറുകൾ സമ്മർദ്ദത്തിലായിരുന്നു. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകള്‍ക്കു നഷ്ടം നേരിട്ടു.

ഡോ. റെഡ്ഡീസ് ലാബ്, എസ്ബിഐ, പവർ ഗ്രിഡ് കോർപ് എന്നീ ഓഹരികളുടെ വില ഉയർന്നു. ഐഡിയ സെല്ലുലർ, ടാറ്റാ സ്റ്റീൽ, അദാനി പോർട്സ്, എച്ച്‌യുഎൽ, ഒഎൻജിസി എന്നീ ഓഹരികൾക്കാണു കൂടുതൽ നഷ്ടം നേരിട്ടത്.