Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസിസി ഓഫിസിനു മുന്നിൽ ശവപ്പെട്ടിയും റീത്തും: മൂന്നു കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ

dcc-protest

കൊച്ചി∙ എറണാകുളം ഡിസിസി ഓഫിസിനു മുന്നില്‍ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രം പതിച്ച ശവപ്പെട്ടിയും റീത്തും വച്ച സംഭവത്തില്‍ കെഎസ്‌യു നേതാക്കളടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ഇട്ടന്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സബീര്‍ മുട്ടം, മുജീബ് എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തില്‍ ഉള്‍പ്പെട്ട ഇടുക്കി സ്വദേശിയായ നാലാമനു വേണ്ടി അന്വേഷണം തുടരുകയാണ്. നാലു പേരും വടുതലയിലെ ശവപ്പെട്ടി കടയില്‍നിന്ന ശവപ്പെട്ടി വാങ്ങി പുറത്തിറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

related stories