Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗം, എച്ച്ഐവി എന്നിവയ്ക്ക് ഉൾപ്പെടെ 22 മരുന്നുകളുടെ വില കുറച്ചു

medicine-tablets

കോട്ടയം ∙ ഹൃദ്രോഗം, അണുബാധ, എച്ച്ഐവി ബാധ എന്നിവയ്ക്ക് ഉപയോഗിക്കുന്നത് അടക്കം 22 മരുന്നു സംയുക്തങ്ങളുടെ വില കുറച്ചു. ഇവയിൽ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. രാജ്യത്തെ ഔഷധവില നിയന്ത്രകരായ എൻപിപിഎ (നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി)യുടേതാണു നടപടി.

ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്കുള്ള കോട്രിമോക്സാസോൾ, ഉദരരോഗങ്ങൾക്കുള്ള ഒമിപ്രസോൾ–ഡോംപെരിഡോൻ കോംബിനേഷൻ, അണുബാധയ്ക്കുള്ള ക്ലോട്രിമാസോൾ, ബെൽക്ലോമെത്താസോൺ ക്രീം, കൊളസ്ട്രോളിനുള്ള റോസുവാസ്റ്റാറ്റിൻ, ഹൃദ്രോഗത്തിനുള്ള ക്ലോപിഡോഗ്രെൽ ടാബ്‌ലറ്റ്, എച്ച്ഐവി ചികിൽസയ്ക്കുള്ള ട്രൈഗ്ലിസറൈഡ്സ് ഉൾപ്പെടെയുള്ളവ പട്ടികയിലുണ്ട്. മഴക്കാലരോഗങ്ങളുടെ പശ്ചാത്തലത്തിൽ ഒആർഎസിനും (ഓറൽ റീഹൈഡ്രേഷൻ സാൾട്ട്) വില കുറച്ചിട്ടുണ്ട്. അമിത വില തടയുന്നതിന്റെ ഭാഗമായി, പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ വിലയിലും എൻപിപിഎയുടെ കൃത്യമായ നിരീക്ഷണമുണ്ട്.

related stories