Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസ്ഡ് കാൾ നൽകൂ, സേവനങ്ങൾക്കായി ബിഎസ്എൻഎൽ വീട്ടിലെത്തും

bsnl-logo

കോട്ടയം∙ ബിഎസ്എന്‍എല്ലിന്റെ ഏതു സേവനങ്ങളും ഇനി വീട്ടിലിരുന്നു ബുക്ക്‌ ചെയ്യാം. ഈ സേവനം കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത് കോട്ടയത്ത്. ആധാര്‍ ലിങ്കിങ്, മൊബൈല്‍ നെറ്റ്‌വര്‍ക്ക് പോര്‍ട്ടിങ്, അല്ലെങ്കില്‍ പുതിയ ലാന്‍ഡ്‌ ലൈന്‍, ബ്രോഡ്‌ബാന്‍ഡ് അല്ലെങ്കില്‍ പുതിയ സിം തുടങ്ങി ജനങ്ങളുടെ ഏതു ടെലികോം സേവനങ്ങളും ഇനി വീട്ടില്‍ ഇരുന്നു ബുക്ക്‌ ചെയ്യാനുള്ള സംവിധാനം ബിഎസ്എന്‍എല്‍ ഒരുക്കിയിരിക്കുന്നു.

ഒപ്ടിക്കല്‍ കേബിള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റ്‌ ഇപ്പോള്‍ കോട്ടയം ജില്ലയിലെ മിക്ക എക്സ്ചേഞ്ചിലും ലഭ്യമാണെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

94009 03030 എന്ന നമ്പരിലേക്ക് ഒരു മിസ്ഡ് കാള്‍ ചെയ്‌താല്‍ ആവശ്യമുള്ള സര്‍വീസ് തരാനായി ബിഎസ്എന്‍എല്‍ വീട്ടിലേക്കെത്തും. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ബുദ്ധിമുട്ടില്ലാതെ വേഗത്തില്‍ സര്‍വീസ് കൊടുക്കാന്‍ വേണ്ടിയാണ് ബിഎസ്എന്‍എല്‍ ഇങ്ങനെ ഒരു പദ്ധതി ആവിഷകരിച്ചത്.

കൂടാതെ ബിഎസ്എന്‍എല്‍ അതിന്റെ ഡയറക്റ്റ് സെല്ലിങ് എജന്റിനും റീടെയില്‍ ഷോപ്പുകള്‍ക്കും ജൂണ്‍ മാസത്തില്‍ 10% വരെ കമ്മിഷന്‍ കൊടുക്കാന്‍ തീരുമാനിച്ചാതായും പത്രക്കുറിപ്പില്‍ അറിയിച്ചു. പുതിയ റീടെയില്‍ ഔട്ട്‌ ലെറ്റ്‌ ആകുവാന്‍ താല്‍പര്യമുള്ളവര്‍ക്കും മുകളില്‍ പറഞ്ഞ നമ്പരില്‍ വിളിച്ചാല്‍ മതിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.