Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഗതി മൈതാനിലെ 3.7 ഏക്കർ പഞ്ചനക്ഷത്ര ഹോട്ടലിന്

Pragathi Maidan

ന്യൂഡൽഹി ∙ പ്രഗതി മൈതാനത്തു പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കാൻ 3.7 ഏക്കർ വിട്ടുനൽകാനുള്ള പദ്ധതിക്കു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതിൽനിന്നു ലഭിക്കുന്ന പണം പുതിയ കൺവൻഷൻ കേന്ദ്രം നിർമിക്കാൻ പ്രയോജനപ്പെടുത്തും. ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷന്റെ (ഐടിപിഒ) നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്.

ഐടിപിഒയുടെ നേതൃത്വത്തിൽ വൈകാതെ സ്ഥലം കൈമാറാനുള്ള ടെൻഡർ നടപടികൾ ആരംഭിക്കും. 99 വർഷത്തെ പാട്ടത്തിനാണു സ്ഥലം കൈമാറുക. കഴിഞ്ഞ വർഷം ജനുവരിയിലാണു പ്രഗതിമൈതാനത്തെ പഴയ പ്രദർശന കേന്ദ്രം പൊളിച്ചുമാറ്റി പുതിയ രാജ്യാന്തര നിലവാരമുള്ള കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.