Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയെ വീഴ്ത്തി റഷ്യ തുടങ്ങി; ചെറിഷേവിന് ഇരട്ടഗോൾ

FBL-WC-2018-RUS-KSA ഗോൾനേട്ടം ആഘോഷിക്കുന്ന റഷ്യൻ താരങ്ങൾ. നിരാശരായ സൗദി താരങ്ങളെയും കാണാം.

മോസ്കോ∙ ഈ ലോകകപ്പിന് ഇതിലും മികച്ചൊരു തുടക്കം കിട്ടാനില്ല. ആതിഥേയരായ റഷ്യയ്ക്കും. ഏഷ്യൻ കരുത്തുമായെത്തിയ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച് റഷ്യ ലോകകപ്പ് തുടക്കം ഗംഭീരമാക്കി. ആദ്യ പകുതിയിൽ രണ്ടും രണ്ടാം പകുതിയിൽ മൂന്നും ഗോളുകൾ നേടിയാണ് റഷ്യയുടെ തേരോട്ടം. യൂറി ഗസിൻസ്കി (12), ഡെനിസ് ചെറിഷേവ് (43, 90+1), ആർട്ടം സ്യൂബ (71), അലക്സാണ്ടർ ഗോളോവിൻ (90+4) എന്നിവരാണ് ഗോളുകൾ നേടിയത്.

ഇന്‍‌ജുറി ടൈമിൽ ഇരട്ടഗോളുമായി ഞെട്ടിച്ച് ആതിഥേയർ. 90–ാം മിനിറ്റ് പിന്നിടുമ്പോൾ മൂന്നു ഗോളിനു മുന്നിലായിരുന്ന റഷ്യ, ഇൻജുറി ടൈമിൽ രണ്ടു ഗോൾ കൂടി നേടി ആകെ ഗോൾനേട്ടം അഞ്ചാക്കി ഉയർത്തി. ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ നേടിയ ഗോളിലൂടെ ഡെനിസ് ചെറിഷേവ് ഇരട്ടഗോൾ നേട്ടത്തിൽ പേരു ചാർത്തിയപ്പോൾ, അവസാന മിനിറ്റിൽ അലക്സാണ്ടർ ഗോളോവിൻ ലീഡ് അഞ്ചാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.