Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെടുമ്പാശേരിയിൽ ഇന്നും വിദേശകറൻസി വേട്ട; ഒന്നരകോടി പിടികൂടി

Foregin-Currency Representative Image

കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്നും വൻ വിദേശകറൻസി വേട്ട. ഒന്നര കോടി രൂപയുടെ കറൻസി പിടികൂടി. ഗൾഫിലേക്കു പോകാനെത്തിയ തൃശൂർ സ്വദേശിയിൽനിന്നാണ് വിദേശകറൻസി പിടിച്ചെടുത്തത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

വിമാനത്താവളത്തിൽനിന്ന് ഇന്നലെ 11 കോടിയുടെ വിദേശകറൻസി പിടിച്ചെടുത്തിരുന്നു. ഈ കേസിലെ പ്രതിയായ അഫ്ഗാൻ സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.