Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ മാധ്യമ പ്രവർത്തകൻ വെടിയേറ്റു മരിച്ചു; ഇല്ലാതായത് സമാധാന ദൂതൻ

shujaat-bukhari ഷുജാത്ത് ബുഖാരി. ചിത്രം: ട്വിറ്റർ

ശ്രീനഗർ∙ മുതിർന്ന മാധ്യമപ്രവർത്തകനും റൈസിങ് കശ്മീർ പത്രത്തിന്റെ എഡിറ്ററുമായ ഷുജാത്ത് ബുഖാരിയെ (50) അജ്ഞാതൻ വെടിവച്ചു കൊലപ്പെടുത്തി. പത്ര ഓഫിസിനു പുറത്തുവച്ചു തോക്കുധാരി ബുഖാരിയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവയ്ക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരുക്കുകളോടെ ഇദ്ദേഹത്തിന്റെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കശ്മീരിൽ സമാധാന പ്രവർത്തനങ്ങൾക്കു മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് ബുഖാരി. ലാൽ ചൗക്കിലെ പ്രസ് എൻക്ലേവിനു മുന്നിൽ കാറിലിരിക്കുമ്പോഴാണു വെടിയേറ്റതെന്നാണു റിപ്പോർട്ട്. ഒരു ഇഫ്താർ വിരുന്നിൽ പങ്കെടുക്കാൻ പോവാനൊരുങ്ങുകയായിരുന്നു ബുഖാരി. സംഭവത്തെ കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ അപലപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.