Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെവിൻ കൊലക്കേസിലെ പ്രതിയുടെ വിഡിയോ കോളിങ്: കോടതി കേസെടുത്തു

kevin-muder-case-shefin ഷെഫിൻ ഏറ്റുമാനൂർ കോടതിയിൽ വിഡിയോ കോളിങ്ങിലൂടെ ബന്ധുക്കളോടു സംസാരിക്കുന്നു.

കോട്ടയം ∙ കെവിൻ കൊലക്കേസിലെ പ്രതി ഷെഫിൻ കോടതി വളപ്പിൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തു. ഷെഫിന്റെ ബന്ധുവിൽ നിന്നു ഫോൺ കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്നപ്പോഴാണ് ഷെഫിൻ ബന്ധുവിന്റെ ഫോണിലൂടെ വീട്ടുകാരോടു വിഡിയോ കോളിൽ സംസാരിച്ചത്. 

സംഭവത്തിൽ പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുരക്ഷാ ഡ്യൂട്ടിക്കാരായ എആർ ക്യാംപിലെ ഏഴു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇതിന്റെ പേരിൽ അച്ചടക്ക നടപടിയും എടുത്തു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് ഇവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഏഴു പേരും പൊലീസ് വാഹനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരായിരുന്നു

ഏറ്റുമാനൂർ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു ഷെഫിൻ വാഹനത്തിലിരുന്നു ബന്ധുവിന്റെ മൊബൈൽ ഫോണിലൂടെ വീട്ടുകാരെ കണ്ടു സംസാരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ നോക്കിനിൽക്കെയായിരുന്നു സംഭവം. പ്രതികളെ പിന്തിരിപ്പിക്കാനോ സംഭവം ഉയർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്താനോ പൊലീസുകാർ തയാറായില്ലെന്നു ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.