Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതുനിമിഷവും ഉരുള്‍ പൊട്ടാൻ സാധ്യതയുമായി കേരളത്തിൽ 10 പ്രദേശങ്ങൾ (Infographic)

Land-Slide-Malappuram മലപ്പുറത്ത് എടവണ്ണ പടിഞ്ഞാറേ ചാത്തല്ലൂരിൽ ഉരുൾ പൊട്ടിയപ്പോൾ. ചിത്രം: സമീർ എ.ഹമീദ്

തിരുവനന്തപുരം∙ സംസ്ഥാനത്തു കനത്ത മഴ തുടരുമ്പോൾ, ഏതു നിമിഷവും ഉരുൾ പൊട്ടാൻ സാധ്യതയുമായി പത്ത് താലൂക്കുകൾ. ഇതിനു പുറമേ മിതസാധ്യതാ പട്ടികയിൽ 25 താലൂക്കുകളുമുണ്ട്. സർക്കാരിന്റെ 2016ലെ ദുരന്തനിവാരണ ആസൂത്രണ രേഖയിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.

ഇടുക്കിയിലും പാലക്കാട്ടുമാണ് അപകടസാധ്യത ഏറെ. പട്ടികയിൽപ്പെട്ട പലയിടത്തും ഇപ്പോൾത്തന്നെ ഉരുൾപൊട്ടലുണ്ടായിക്കഴിഞ്ഞു. കോഴിക്കോട് കിഴക്കൻ മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു പേർ മരിച്ചു. വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്യുന്നു. വയനാടും ഉരുൾപൊട്ടൽ ഭീഷണിയിലാണ്.

സംസ്ഥാനത്ത് 5607 ച.കി.മീ. പ്രദേശത്ത് ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നാണു ആസൂത്രണ രേഖയിൽ പറയുന്നത്. കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 14.4 ശതമാനം വരും ഇത്. ഉരുൾപൊട്ടൽ സാധ്യതയെത്തുടർന്നു മലയോരങ്ങളിൽ അതീവ ജാഗ്രതയ്ക്കു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് 50 വർഷത്തിനിടെ 84 വലിയ ഉരുൾപൊട്ടലുകളുണ്ടായിട്ടുണ്ട്. ഇവയിലാകെ 295 പേർ കൊല്ലപ്പെട്ടു. തിരുവനന്തപുരത്തെ അമ്പൂരിയിൽ 2001ലുണ്ടായ ഉരുൾപൊട്ടലിൽ മാത്രം മരിച്ചത് 38 പേരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.