Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പ്: തുറന്നടിച്ച് പി.ജെ.കുര്യൻ

PJ Kurien പി.ജെ.കുര്യൻ

ന്യൂഡൽഹി∙ ഉമ്മന്‍ ചാണ്ടിയോടു വ്യക്തിപരമായ ഒരുസഹായവും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യന്‍. ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുതു ഗ്രൂപ്പാണ്. ഉമ്മന്‍ ചാണ്ടിയെക്കാള്‍ ജനകീയനാണ് എ.കെ.ആന്റണിയെന്നും കുര്യന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, കേരളത്തിലെ മൂന്നു രാജ്യസഭാ സ്ഥാനാര്‍ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി ഇന്നു പ്രഖ്യാപിക്കും. പത്രിക പിന്‍വലിക്കാനുള്ള സമയം വൈകിട്ട് അവസാനിക്കുന്നതോടെയാണ് എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ്.കെ.മാണി (കേരള കോൺഗ്രസ് എം) എന്നിവർ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുക.  

related stories