Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രക്കാർക്കുള്ള ‘പണി’ തീർന്നിട്ടില്ല; 25 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

Indian-Railway Representative Image

കൊച്ചി∙ അങ്കമാലിക്കും ഇടപ്പള്ളിക്കുമിടയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ 25 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിയന്ത്രണമില്ല. ഗുരുവായൂർ– െചന്നൈ എഗ്‌മൂർ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 11.25നായിരിക്കും ഗുരുവായൂരിൽനിന്നു പുറപ്പെടുക. മംഗളൂരു– തിരുവനന്തപുരം എക്സ്പ്രസ്, മധുര– തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവ ഒരു മണിക്കൂറോളം പിടിച്ചിടും.

പ്രതിവാര സർവീസുകളായ വെരാവൽ– തിരുവനന്തപുരം, ബിക്കാനീർ– കൊച്ചുവേളി, ഭാവ്‌നഗർ– കൊച്ചുവേളി, ഗാന്ധിധാം– നാഗർകോവിൽ‍, ഓഖ– എറണാകുളം (140 മിനിറ്റ് ), ഹൈദരാബാദ്– കൊച്ചുവേളി സ്പെഷൽ, നിസാമുദ്ദീൻ– തിരുവനന്തപുരം, പട്ന– എറണാകുളം (80 മിനിറ്റ്) എന്നിവ കളമശേരി, അങ്കമാലി സ്റ്റേഷനുകളിൽ പിടിച്ചിടും.

പുതുക്കാടിനും ഒല്ലൂരിനുമിടയിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. പുനലൂർ –പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവ വരെ സർവീസ് നടത്തും. മടക്ക ട്രെയിൻ കോട്ടയത്തുനിന്നു രാത്രി 10.35ന് സർവീസ് നടത്തും. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി തൃശൂരിൽ യാത്ര അവസാനിപ്പിക്കും. .നിലമ്പൂർ– എറണാകുളം പാസഞ്ചർ ഒല്ലൂർ വരെ സർവീസ് നടത്തും. ഗാന്ധിധാം– നാഗർകോവിൽ ട്രെയിൻ 40 മിനിറ്റും മംഗലാപുരം– തിരുവനന്തപുരം എക്സ്പ്രസ് (16348) രണ്ടര മണിക്കൂറും പിടിച്ചിടും.

related stories