Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

Rain-Kollam തോരാതെ പെയ്ത മഴയിൽ ഇരുചക്രവാഹനത്തിൽ കുട ചൂടിപ്പോകുന്ന യുവാക്കൾ. കൊല്ലം ദേശീയപാതയിൽ നിന്നുളള കാഴ്ച. ചിത്രം : വിഷ്ണു സനൽ

തിരുവനന്തപുരം∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇവിടങ്ങളിൽ പടിഞ്ഞാറു ദിശയിൽ നിന്നു  മണിക്കൂറിൽ 35 മുതൽ 45 കി.മീ. വേഗതയിലായിരിക്കും കാറ്റു വീശുക. കർണാടക തീരത്തും ലക്ഷദ്വീപ് തീരത്തും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളിലും  ഉയർന്ന തിരമാല ഭീഷണിയുണ്ട്.

കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ജൂൺ 19ന് ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ട്. ജൂൺ 17 നും 18നും ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അറബിക്കടലിന്റെ മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കു-പടിഞ്ഞാറൻ തീരങ്ങളിൽ കടൽ  പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കേരള,  കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറുവശവും മത്സ്യബന്ധത്തിനു  പോകരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു വരെ മുന്നറിയിപ്പു നിലനിൽക്കുമെന്നും വകുപ്പ് അറിയിച്ചു.

related stories