Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ ശക്തമായി; വയനാട് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ചു

Wayanad Churam വയനാട് ചുരം

കോഴിക്കോട് ∙ വയനാട് ചുരം റോഡിൽ ചിപ്പിലിത്തോടിനു സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ ഈ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കലക്ടർ യു.വി.ജോസ് അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെറുഭാര വാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചു.

സ്വകാര്യ ബസ്സുകളും ചുരം റോഡിലൂടെ യാത്ര നടത്താൻ പാടില്ല. കെഎസ്ആർടിസി ബസ്സുകൾ കോഴിക്കോട്ടുനിന്നും വയനാട്ടിൽനിന്നും ചിപ്പിലിത്തോടുവരെ ഷട്ടിൽ സർവീസ് നടത്തും. ഇതിനിടയിലുള്ള 200 മീറ്റർ ദൂരം നടന്നു സഞ്ചരിച്ച് യാത്രക്കാർക്കു ബസ് മാറിക്കയറാം.

related stories