Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോസ്കോയിൽ ‘ഒരു മെക്സിക്കൻ അപാരത’; ലോക ചാംപ്യൻമാർക്ക് തോൽവിത്തുടക്കം

 Hirving Lozano Mexico മെക്സിക്കോയുടെ വിജയഗോൾ നേടിയ ഹിർവിങ് ലൊസാനോയുടെ ആഹ്ലാദം.

മോസ്കോ∙ അലകടലായെത്തിയ മെക്സിക്കൻ തിരമാലകൾക്കു മുന്നിൽ കാലിടറിയ നിലവിലെ ലോകചാംപ്യൻമാരായ ജർമനിക്ക് റഷ്യൻ ലോകകപ്പിൽ ഞെട്ടിക്കുന്ന തോൽവിയോടെ തുടക്കം. 35–ാം മിനിറ്റിൽ ഹിർവിങ് ലൊസാനോ നേടിയ ഗോളാണ് ലോക ചാംപ്യൻമാരുടെ നില തെറ്റിച്ചത്. ഇതോടെ ഗ്രൂപ്പ് എഫിൽ മൂന്നു പോയിന്റുമായി മെക്സിക്കോ മുന്നിലെത്തി.

സുവർണാവസരങ്ങൾ പലതു പാഴാക്കിയശേഷമാണ് മെക്സിക്കോ ലക്ഷ്യം കണ്ടത്. ഗോൾ വഴങ്ങിയതോടെ കനത്ത ആക്രമണം അഴിച്ചുവിട്ട ജർമനിയെ ഫലപ്രദമായ പ്രതിരോധക്കോട്ട കെട്ടിയാണ് മെക്സിക്കോ തടുത്തുനിർത്തിയത്. രണ്ടാം പകുതിയിലെ ജർമൻ സമ്മർദ്ദങ്ങളെ അതിജീവിച്ച് ഒടുവിൽ മെക്സിക്കോയ്ക്ക് തകർപ്പൻ വിജയവും മൂന്നു പോയിന്റും.

LIVE UPDATES
SHOW MORE