Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങൾ രാഷ്ട്രീയ യുദ്ധത്തിന്റെ ഇരകൾ: സർക്കാരിനെതിരെ ഐഎഎസുകാർ

manisha-saxena വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥ മനീഷ സക്സേന.ചിത്രം: എഎൻഐ ട്വിറ്റർ‌

ന്യൂഡൽഹി∙ തങ്ങൾക്കെതിരെ തെറ്റായ വാർത്തകളാണു പ്രചരിക്കുന്നതെന്നും രാഷ്ട്രീയ യുദ്ധത്തിൽ ഇരകളാകുകയാണെന്നും ഡൽഹിയിലെ ഐഎഎസുകാർ. ഉദ്യോഗസ്ഥരുടെ നിസഹകരണത്തിനെതിരെ മുഖ്യമന്ത്രി ലഫ്. ഗവർണറുടെ ഓഫിസില്‍ ധർണയിരിക്കുകയും എഎപി പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുകയും ചെയ്തതിനു പിന്നാലെയാണു വിശദീകരണവുമായി ഐഎഎസ് ഉദ്യോഗസ്ഥർ രംഗത്തെത്തിയത്.

ഉദ്യോഗസ്ഥർക്കു യാതൊരു രാഷ്ട്രീയവുമില്ല. നിയമത്തോടും ഭരണഘടനയോടും മാത്രമാണ് ഉത്തരം പറയേണ്ടത്. മന്ത്രിമാരുമായി സഹകരിക്കുന്നില്ലെന്ന അരവിന്ദ് കേജ്‍രിവാളിന്റെ ആരോപണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. സമരത്തിലല്ല, എല്ലാ യോഗങ്ങളിലും പങ്കെടുക്കുകയും ജോലി ചെയ്യുന്നുമുണ്ട്.– ഉദ്യോഗസ്ഥർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുരക്ഷയ്ക്കും ആത്മാഭിമാനത്തിനും ഭീഷണിയുള്ള യോഗങ്ങളിൽനിന്നു മാത്രമാണു വിട്ടുനിൽക്കുന്നത്. ആരുടെയും ആജ്ഞ അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ക്യാമറകൾക്കു തങ്ങളുടെ മാനസിക സംഘർഷങ്ങൾ മനസ്സിലാകില്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥ മനീഷ സക്സേന പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണ സമരത്തിനു കേന്ദ്രവും ലഫ്. ഗവർണറും കൂട്ടുനിൽക്കുകയാണെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആരോപിച്ചിരുന്നു. ചീഫ് സെക്രട്ടറിക്ക് മന്ത്രിമാരുടെ യോഗത്തിനിടെ മർദനമേറ്റ സംഭവത്തിനു ശേഷമാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ നിസഹകരണം തുടങ്ങിയത്.

related stories