Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരമാവധി 55 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റിനു സാധ്യത; മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

Alapuzha Sea

തിരുവനന്തപുരം∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യ കിഴക്കൻ, മധ്യ പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യധയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു പോകരുത്. ഈ മുന്നറിയിപ്പു ചൊവ്വാ ഉച്ചയ്ക്ക് രണ്ടു മണിമുതൽ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

related stories