മോദി സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനമൊഴിഞ്ഞു

അരവിന്ദ് സുബ്രഹ്മണ്യൻ.

ന്യൂഡൽഹി∙ ജോലി മതിയാക്കി യുഎസിലേക്കു തിരികെ പോകുകയാണെന്നു നരേന്ദ്ര മോദി സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സേവനം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമത്തിലൂടെ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് അറിയിച്ചത്. കുടുംബപരമായ കാരണങ്ങളെ തുടർന്നാണു അൻപത്തിയൊൻപതുകാരനായ സുബ്രഹ്മണ്യം സ്ഥാനമൊഴിയുന്നതെന്നാണു വിശദീകരണം.

ശസ്ത്രക്രിയയെ തുടര്‍ന്നു വിശ്രമിക്കുന്ന ജയ്റ്റ്‌ലിയുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണു അരവിന്ദ് സുബ്രഹ്മണ്യൻ സ്ഥാനമൊഴിയാനുള്ള താൽപര്യം അറിയിച്ചത്. പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷനല്‍ ഇക്കണോമിക്‌സില്‍ സീനിയര്‍ ഫെലോ ആയിരുന്നു സുബ്രഹ്മണ്യം.

2014 ഒക്‌ടോബറിലാണ് ഉപദേശകനായി സ്ഥാനമേറ്റത്. പോകാൻ അനുവദിച്ച ജയ്റ്റ്ലിക്കു നന്ദി അറിയിച്ചു സുബ്രഹ്മണ്യൻ ട്വീറ്റ് ചെയ്തു.