Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദലിത് കുട്ടികളുടെ പീഡന വിഡിയോ ഷെയര്‍ ചെയ്തു; രാഹുലിന് കുരുക്ക്

Rahul Gandhi

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു. ജൽഗാവിൽ ദലിത് കുട്ടികൾക്കു നേരെ നടന്ന അതിക്രമത്തിന്റെ വിഡിയോ പ്രചരിപ്പിച്ചതിനാണു നോട്ടിസ് അയച്ചത്. അതിക്രമത്തിന് ഇരയായ കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്നതാണു നടപടിയെന്നുകാട്ടി കമ്മിഷനു മുന്നിൽ നേരത്തെ പരാതി ലഭിച്ചിരുന്നു.

ഇതേ വിഷയത്തിൽ ഗുജറാത്ത്‌ എംഎൽഎ ജിഗ്നേഷ് മേവാനിക്കും നോട്ടിസ് അയച്ചേക്കും. ഈ മാസം പത്തിനാണു കുടിവെള്ളം മലിനമാക്കിയെന്ന് ആരോപിച്ചു. ജൽഗാവിൽ മൂന്ന് ദലിത് കുട്ടികൾ മർദ്ദനത്തിന് ഇരയായത്. വിവസ്ത്രരാക്കി ബെൽറ്റുകൊണ്ടും വടികൊണ്ടും അടിക്കുന്ന ദൃശ്യങ്ങൾ രാഹുൽ ഗാന്ധി, ജിഗ്നേഷ് മേവാനി എന്നിവർ ട്വിറ്ററിൽ ഷെയർ ചെയ്യുകയായിരുന്നു.