Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണിയിൽ നേട്ടത്തോടെ വ്യാപാരം പുരോഗമിക്കുന്നു

INDIA-ECONOMY-STOCKS

മുംബൈ∙ നേട്ടത്തോടെ ആരംഭിച്ച ഓഹരി വിപണിയിൽ വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 94 പോയിന്റ് മുന്നേറി 35,384 എന്ന തലത്തിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 24 പോയിന്റ് ഉയർന്ന് 10,735 ലുമാണു വ്യാപാരം പുരോഗമിക്കുന്നത്. ഏഷ്യൻ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ്.

ബിഎസ്ഇ മിഡ് ക്യാപ് സൂചിക നഷ്ടത്തിലാണു വ്യാപാരം നടക്കുന്നത്. ഓട്ടോ, ബാങ്ക്, ഐടി, മെറ്റൽ, റിയൽറ്റി തുടങ്ങിയ സെക്ടറുകൾ മുന്നേറ്റത്തിലാണ്. എന്നാൽ ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി, ഇൻഫ്രാ തുടങ്ങി സെക്ടറുകൾ നഷ്ടത്തിലാണ്. സിപ്ല, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, റിലയൻസ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ എന്നിവയാണു നേട്ടമുണ്ടാക്കുന്ന ഓഹരികൾ. യുപിഎൽ‍, എച്ച്പിസിഎൽ, ബിപിസിഎൽ, അദാനി പോർട്സ്, ഒഎൻജിസി, കോൾ ഇന്ത്യ എന്നീ ഓഹരികൾക്കാണു കൂടുതൽ നഷ്ടം നേരിടുന്നത്.