ഹൈദരാബാദ് ∙ ആന്ധ്രാപ്രദേശിൽ മാധ്യമപ്രവർത്തകനും മക്കളും ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ സ്വകാര്യ മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹനുമന്ത റാവു (35), മൂന്നും അഞ്ചും വയസ്സുള്ള മക്കൾ എന്നിവരാണു ജീവനൊടുക്കിയത്. ഭാര്യ മീനയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം ഹനുമന്ത തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കടബാധ്യത മൂലമുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കരുതുന്നു.

Advertisement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.