Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ‌ വിലയിടിവ് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് കേന്ദ്രം

rubber-board

ന്യൂഡൽ‌ഹി∙ റബർ വിലയിടിവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. തോട്ടം, മത്സ്യബന്ധനം, ബീഡി തൊഴിലാളികളുടെ പ്രശ്നങ്ങളും പഠിക്കും. ഉടൻ റിപ്പോർട്ട് നൽകണമെന്നു നിർദേശമുണ്ട്. നേരത്തേ, റബർ ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണത്തിൽ ഇളവു വരുത്തിക്കൊണ്ടു കേന്ദ്രം പുറപ്പെടുവിച്ച വിജ്‌ഞാപനത്തിൽ കർഷകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. റബർ ഉൽപാദനത്തിന്റെ 95 ശതമാനവും നിറവേറ്റുന്നതു ചെറുകിട കർഷകരാണെന്നിരിക്കെ അവരുടെ താൽപര്യങ്ങൾക്കു വിരുദ്ധമായ നിലപാടാണു സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ഇൻഫാം ആരോപിച്ചിരുന്നു.