Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറളിയില്‍ കാട്ടാനകളെ തുരത്താൻ ശ്രമം തുടങ്ങി; സ്കൂളുകൾക്ക് അവധി– വിഡിയോ

wild elephant പറളിയിലെ പുഴയിൽ കാട്ടാനകൾ ഇറങ്ങിയപ്പോൾ. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

പാലക്കാട്∙ മണ്ടൂരിൽ ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ പറളിയില്‍ ജനവാസമേഖലയില്‍ രണ്ട് കാട്ടാനകളിറങ്ങി. സംസ്ഥാന പാതയോരത്തോടു ചേര്‍ന്ന പുഴയിലാണ് ആനകളുള്ളത്. പറളി പഞ്ചായത്തിലെ എല്ലാ സ്കൂളുകള്‍ക്കും അവധി നല്‍കി. ആനകളെ കാട്ടിലേക്കു തുരത്താൻ വനം–റവന്യൂ അധികൃതർ നടപടി ആരംഭിച്ചു.

wild elephant പറളിയിലെ പുഴയിൽ കാട്ടാനകൾ ഇറങ്ങിയപ്പോൾ. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

wild elephant പറളിയിലെ പുഴയിൽ കാട്ടാനകൾ ഇറങ്ങിയപ്പോൾ. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
wild elephant പറളിയിലെ പുഴയിൽ കാട്ടാനകൾ ഇറങ്ങിയപ്പോൾ. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
palakkad പറളിയിലെ പുഴയിൽ കാട്ടാനകൾ ഇറങ്ങിയപ്പോൾ ആകാംക്ഷയോടെ നാട്ടുകാർ. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ

പുലർച്ച മൂന്നേ‍ാടെ ഭാരതപ്പുഴയുടെ പറളിക്കടവിലെത്തിയ ആനകൾ വനംവകുപ്പ് പടക്കം പെ‍ാട്ടിച്ചതേ‍ാടെ തെ‍ാട്ടടുത്തുളള ശ്മശാനത്തിലേയ്ക്കു കയറുകയായിരുന്നു. തിരുവില്വാമല അയ്യർമലയിലേയ്ക്കു കയറ്റിവിടാനാണ് ശ്രമം. ഇതു മൂന്നാംതവണയാണു പാലക്കാട്ട് കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങുന്നത്.