Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പി.കെ. ഗോപിക്കും അമലിനും

PK GOPI

ന്യൂഡൽഹി ∙ കേന്ദ്രസാഹിത്യ അക്കാദമിയുടെ 2018–ലെ മികച്ച ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരം മലയാളത്തിൽ പി.കെ. ഗോപിയുടെ ‘ഒാലച്ചൂട്ടിെൻറ വെളിച്ചം’ എന്ന ചെറുകഥാ സമാഹാരത്തിന്. 50000 രൂപയും ഫലകവുമാണ് അവാർഡ്. ശിശുദിനമായ നവംബർ 14 ന് സമ്മാനിക്കും. ആലങ്കോട് ലീലാ കൃഷ്ണൻ, ഇ.വി. രാമകൃഷ്ണൻ, സിപ്പി പള്ളിപ്പുറം എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്കാരം മലയാളത്തിൽ അമലിെൻറ ‘വ്യസന സമുച്ചയം’ എന്ന നോവലിനു ലഭിച്ചു.  50000 രൂപയും ഫലകവുമാണ് അവാർഡ്. ഡോ. എം.ഡി. രാധിക, കെ.ജി ശങ്കരപ്പിള്ള, ലക്ഷ്മി ശങ്കർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.