Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷായും സംഘവും കോടിക്കണക്കിന് രൂപ വെളുപ്പിച്ചു: ചെന്നിത്തല

Ramesh chennithala രമേശ് ചെന്നിത്തല.

തിരുവനന്തപുരം ∙ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണെന്നു വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവരാവകാശ രേഖകള്‍ അനുസരിച്ചു നോട്ടുപിന്‍വലിക്കല്‍ നിലവില്‍ വന്ന ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് 745.59 കോടി രൂപയുടെ നിരോധിച്ച നോട്ടുകളാണു ശേഖരിച്ചത്.

അമിത് ഷായ്ക്കും ബിജെപിക്കും കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ വേണ്ടി കളിച്ച വലിയൊരു നാടകമായിരുന്നു നോട്ടുനിരോധനമെന്നു വ്യക്തമാവുകയാണ്. നോട്ടുനിരോധനത്തിന്റെ മറവില്‍ അമിത് ഷായും സംഘവും നൂറുകണക്കിനു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തു. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ഒരു വര്‍ഷത്തിനുള്ളില്‍ അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനി പതിനാറായിരം മടങ്ങ് ലാഭമുണ്ടാക്കിയെന്ന വിവരം പുറത്തുവന്നിട്ടുണ്ടെന്നും െചന്നിത്തല ആരോപിച്ചു.