Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തി: നിഷ ജോസ്.കെ.മാണിയുടെ പരാതിയിൽ നടപടി

Nisha-Jose-K-Mani-4.jpg.image.784.410 നിഷ ജോസ്. കെ.മാണി

കോട്ടയം∙ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതായുളള നിഷ ജോസ്.കെ.മാണിയുടെ  പരാതി വനിതാ കമ്മിഷൻ ഫയലിൽ സ്വീകരിച്ചു. പരാതി സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധമുളള കുറ്റവാളികളെ എത്രയും വേഗം പിടികൂടുന്നതുൾപ്പെടെയുളള നടപടികൾ സ്വീകരിക്കണമെന്നും വനിതാ കമ്മിഷൻ  നിർദ്ദേശിച്ചു.