Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത; കടലിൽ കനത്ത കാറ്റ്, മുന്നറിയിപ്പ്

Rain Representative Image

കോട്ടയം ∙ കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇന്നും 26, 27 തീയതികളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏഴു മുതൽ 11 സെന്റിമീറ്റർ വരെ മഴ പെയ്യും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർവേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിലും കാറ്റടിക്കാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകും.

ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരള കർണാടക, ലക്ഷദ്വീപ്  തീരങ്ങളിൽ മത്സ്യബന്ധത്തിനു പോകരുതെന്നാണു നിർദേശം. ഈ  മുന്നറിയിപ്പ് 23ന് ഉച്ചയ്ക്ക് രണ്ടു മുതൽ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

related stories