Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിനു ബ്രിട്ടിഷ് പാരമ്പര്യം; ദാസ്യപ്പണി അതിന്റെ ഭാഗം: കാനം

kanam ഇ.കെ. നാരായണൻ നമ്പ്യാരെ ആദരിക്കുന്ന ചടങ്ങ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ ∙ പൊലീസിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബ്രിട്ടിഷ് പാരമ്പര്യമാണു കേരള പൊലീസ് ഇന്നും തുടരുന്നത്. ദാസ്യപ്പണി ഇതിന്റെ ഭാഗമാണ്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ദാസ്യപ്പണി നിർത്തിയതാണെന്നും കാനം പറഞ്ഞു. കാവുമ്പായി സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി അറിയപ്പെടുന്ന 94 കാരനായ ഇ.കെ. നാരായണൻ നമ്പ്യാരെ സിപിഐ യുടെ നേതൃത്വത്തിൽ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.കെ. നാരായണൻ നമ്പ്യാരുടെ കാവുമ്പായിലെ വീട്ടിൽ നടന്ന ചടങ്ങ് കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.എൻ. ചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.