Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തനംതിട്ടയിൽ തമിഴ്നാഴ്നാട് സ്വദേശിനി തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ

pathanamthitta-map

പത്തനംതിട്ട∙ തമിഴ്നാട് തിരുനെൽവേലി സ്വദേശിനി പാപ്പാത്തി (77) ചെങ്ങന്നൂർ മുളക്കുഴയിലെ വാടകവീട്ടിൽ പൊള്ളലേറ്റു മരിച്ചു. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. മകൾ ജയയ്ക്കൊപ്പമാണു പാപ്പാത്തി താമസിച്ചിരുന്നത്. ജയയുടെ ഭർത്താവ് മുളക്കുഴയിലും പരിസരത്തും ചെറിയ ജോലികൾ ചെയ്യുന്നയാളാണ്.

ജയയും ഭർത്താവും തിരുനെൽവേലിയിൽ പോയിരുന്നതിനാൽ വാടകവീട്ടിൽ പാപ്പാത്തിയും ചെറുമകൻ സെന്തിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവറായ സെന്തിൽ രാവിലെ ജോലിക്കു പോയിരുന്നു. മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയതാണെന്നാണു പൊലീസ് നിഗമനം. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി.

related stories