Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസഭാ സീറ്റ്: സുധീരൻ വിട്ടുനിൽക്കുന്നു; മുറിവ് ഉണങ്ങിയിട്ടില്ലെന്ന് മറുപടി

UDF Meeting തിരുവനന്തപുരത്ത് യുഡിഎഫ് യോഗത്തിൽ ഉമ്മൻചാണ്ടി, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസ്സൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റ് വിഷയത്തിൽ കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു. യുഡിഎഫ് യോഗത്തിൽനിന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരൻ വിട്ടുനിൽക്കുകയാണ്. കോൺഗ്രസിന് അർഹതപ്പെട്ട സീറ്റ് കേരള കോൺഗ്രസിനു വിട്ടു നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. കോൺഗ്രസ് പ്രവർത്തകരിൽ ഉണ്ടായ മുറിവ് ഉണങ്ങിയിട്ടില്ലെന്ന് സുധീരൻ അറിയിച്ചു.