Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലസ് ടു വിദ്യാർഥിനിയെ അഞ്ചംഗ സംഘം മൂന്നു ദിവസം തുടർച്ചയായി പീഡിപ്പിച്ചു ; സംഭവം മണാലിയിൽ

Rape പ്രതീകാത്മക ചിത്രം

മണാലി∙ പ്ലസ് ടു വിദ്യാർഥിനിയെ അഞ്ചു യുവാക്കൾ സംഘം ചേർന്നു തുടർച്ചയായി മൂന്നു ദിവസം പീഡിപ്പിച്ചതായി പരാതി. വിദ്യാർഥിനിയുടെ പരാതിയെ തുടർന്നു മുന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്. ഹിമാചൽ പ്രദേശിലെ മണാലിയിലാണു സംഭവം. കഴിഞ്ഞ ആഴ്ച കാണാതായ രണ്ടു പ്ലസ് ടു വിദ്യാർഥിനികളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ഒരു കുട്ടി പീഡന വിവരം പുറത്തു പറയുന്നത്.

അഞ്ചു യുവാക്കളിൽ മൂന്നു പേർ പഞ്ചാബ് സ്വദേശികളും രണ്ടു പേർ ഹിമാചൽ സ്വദേശികളുമാണ്. പരസ്പര സമ്മതത്തോടു കൂടി പെൺകുട്ടിയും യുവാക്കളും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതാണെങ്കിലും, പെൺകുട്ടിയ്ക്കു പ്രായപൂർത്തിയാകാത്തതിനാൽ പീഡന ശ്രമമായി കണക്കാക്കുമെന്നു പൊലീസ് പറഞ്ഞു. പ്രതികൾക്കെതിര പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയതായും പൊലീസ് അറിയിച്ചു.

related stories