Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിക്കാനുള്ള സ്വാതന്ത്യ്രത്തോളം പ്രധാനപ്പെട്ടതാണു മതസ്വാതന്ത്യ്രം: നിക്കി ഹാലെ

nikki-haley ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്ന നിക്കി ഹാലെ. ചിത്രം ട്വിറ്റർ, എഎൻഐ

ന്യൂ‍ഡൽഹി∙ ജീവിക്കാനുള്ള സ്വാതന്ത്യ്രത്തോളം പ്രധാനപ്പെട്ടതാണു മതസ്വാതന്ത്യ്രമെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യൻ വംശജയുമായ നിക്കി ഹാലെ. യുഎൻ പ്രതിനിധിയായ ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ശവകൂടീരം സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ.

ഇന്ത്യയിലെ ജനങ്ങൾ സംസ്കാരത്തിന് എത്രത്തോളം മൂല്യം നൽകുന്നുണ്ടെന്നതിന്റെ തെളിവാണു ഹുമയൂണിന്റെ ശവകുടീരങ്ങൾ പോലുള്ളവ. ‌സൈനിക, തീവ്രവാദ വിരുദ്ധ മേഖലകൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ കൈകോർക്കാനുള്ള അവസരങ്ങളാണ് ഇന്ത്യയ്ക്കും യുഎസിനും ഇടയിലുള്ളത്. തന്റെ സന്ദർശനം അത് ഊട്ടിയുറപ്പിക്കാനാണ്. ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യുഎസും തമ്മിൽ ഒരുപാട് കാര്യങ്ങളിൽ സമാനതയുണ്ട്. ഊഷ്മളമായ ബന്ധം തുടരാൻ സഹായിക്കുന്ന ഘടകവും അതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങളിൽ ഒന്നിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ നിക്കി ഹാലെ മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായികളുമായി ചർച്ച നടത്തും. യുഎസിൽ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായ നിക്കി ഹാലെ പഞ്ചാബിൽ നിന്നു യുഎസിലേക്ക് കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ്. 2014ൽ സൗത്ത് കരോലിന ഗവർണറായിരിക്കെയാണു നിക്കി അവസാനമായി ഇന്ത്യ സന്ദർശിച്ചത്.