Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയിലെ പൊട്ടിത്തെറി: നടിമാരുടെ തീരുമാനം ഉചിതമെന്നു വി. മുരളീധരന്‍ എംപി

v-muralidharan

കോട്ടയം∙ താരസംഘടനയായ അമ്മയില്‍നിന്നു രാജിവച്ച നടിമാരെ പിന്തുണച്ച് ബിജെപി എംപി വി. മുരളീധരന്‍. രാജിവയ്ക്കാന്‍ നടിമാരെടുത്ത തീരുമാനം ഏറ്റവും ഉചിതമാണെന്നു മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാല്‍ അധ്യക്ഷനായ ശേഷം ദിലീപിനെ തിരിച്ചെടുക്കാന്‍ എടുത്ത തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും അവള്‍ക്കൊപ്പം എന്ന ചിത്രത്തോടൊപ്പം ചേര്‍ത്ത പോസ്റ്റില്‍ മുരളീധരന്‍ അഭിപ്രായപ്പെട്ടു. അമ്മയുടെ ജനാധിപത്യ സ്വഭാവം നിലനിർത്താൻ അധ്യക്ഷനെന്ന നിലയിൽ മോഹൻലാൽ മുൻകൈയെടുക്കണമെന്നും മുരളീധരൻ വ്യക്തമാക്കുന്നു.

വി മുരളീധരൻ എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

related stories