Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സാ വാചാ അറിയാത്ത കേസ്; നിരപരാധിത്വം തെളിയും വരെ ‘അമ്മ’യിലേക്കില്ല: ദിലീപ്

dileep-bail

കൊച്ചി∙ കേരളത്തിലെ പ്രേക്ഷകർക്കും ജനങ്ങൾക്കും മുന്നിൽ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടെയും ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നു നടൻ ദിലീപ്. ഇക്കാര്യം ചൂണ്ടിക്കാണിച്ചു ദിലീപ് താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്ക്ക് കത്തയച്ചു.

താൻ മനസ്സാ വാചാ അറിയാത്തൊരു കേസിന്റെ കെണിയിലാണ് പെടുത്തിയിരിക്കുന്നത്. തന്നെ പുറത്താക്കാനുള്ള തീരുമാനം നിലനിൽക്കുന്നതല്ല എന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതിൽ സഹപ്രവർത്തകരോടും അമ്മ ഭാരവാഹികളോടും നന്ദിയുണ്ട്.

ഒട്ടേറെ പേർക്ക് ആശ്രയമായ ‘അമ്മ’ എന്ന സംഘടനയെ തന്റെ പേരു പറഞ്ഞ് പലരും അപമാനിക്കുന്നത് സങ്കടകരമായ കാര്യമാണെന്നും ദിലീപ് പറഞ്ഞു.

Read: വായിക്കാം ദിലീപിന്റെ കത്തിന്റെ പൂർണരൂപം

related stories