Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ തിരിച്ചെടുത്തത് സ്‌ത്രീവിരുദ്ധം; നടിമാർക്ക് പിന്തുണ: ലതികാ സുഭാഷ്

lathika-subhash-dileep ലതിക സുഭാഷ്, ദിലീപ്. ചിത്രം: ഫെയ്സ്ബുക്

ആലപ്പുഴ ∙ നടിയെ അക്രമിച്ച കേസിൽ കുറ്റവിമുക്തനെന്നു തെളിയുന്നതിനു മുൻപേ ദിലീപിനെ ‘അമ്മ’യിൽ തിരിച്ചെടുത്ത നിലപാട് സ്‌ത്രീവിരുദ്ധമാണെന്നു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. ‘അമ്മ’യെ വിട്ട പെൺമക്കൾക്കു മഹിളാ കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ട്. ഈ വിഷയത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ അഭിപ്രായം പറയണം.

അമ്മയുടെ സ്‌ത്രീവിരുദ്ധ നിലപാടിനു കൂട്ടുനിന്ന ജനപ്രതിനിധികളെക്കുറിച്ച് ഇടതുമുന്നണിക്ക് എന്താണഭിപ്രായമെന്നും ലതിക ചോദിച്ചു. ആലപ്പുഴയിൽ നടന്ന മഹിളാ കോൺഗ്രസ് ജില്ലാ ക്യാംപ് എക്‌സിക്യൂട്ടീവ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ലതിക.

related stories