Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറവത്ത് സിപിഎമ്മിനു ക്ഷീണം; 25 പ്രവർത്തകർ സിപിഐയിലേക്ക് കൂടുമാറുന്നു

cpm-cpi-logo

കൊച്ചി∙ ഏരിയാ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചു പിറവത്ത് സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങളായ ഇരുപത്തഞ്ചോളം പേർ പാർട്ടി വിട്ടു സിപിഐയിൽ ചേരുന്നു. മൊത്തം 60 പേർ ഒപ്പമുണ്ടെന്നാണ് ഇവരുടെ അവകാശവാദം. പിറവം നിയമസഭാ സീറ്റിലേക്കു സിപിഎം പരിഗണിച്ച ഡിവൈഎഫ്ഐ നേതാവ് ഡോ. അജേഷ് മനോഹറിന്റെ അടുപ്പക്കാരാണു പാർട്ടി വിട്ടത്.