Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് ധിക്കാരി; പണ്ടും ഇപ്പോഴും നല്ല അഭിപ്രായമില്ല: ജി. സുധാകരൻ

g-sudhakaran-dileep ജി. സുധാകരൻ, ദിലീപ്

കോഴിക്കോട് ∙ താരസംഘടനയിൽനിന്നു നാലു നടിമാർ രാജിവച്ച പശ്ചാത്തലത്തിൽ ‘അമ്മ’ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി. സുധാകരൻ. ദിലീപ് ധിക്കാരിയാണ്. പണ്ടും ഇപ്പോഴും ദിലീപിനെക്കുറിച്ച് നല്ല അഭിപ്രായമില്ല. അമ്മ ഭാരവാഹികൾ തിലകനോടു ചെയ്തതു മറക്കാനാകില്ല. സ്വയം തിരുത്തണം. പണമുള്ളതുകൊണ്ടു സ്വാധീനം ഉപയോഗിക്കരുത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആലോചിച്ചു ചെയ്യണമായിരുന്നു. സിനിമാ മേഖലയിലെ സംസ്കാരം കേരള സമൂഹത്തിനു യോജിക്കാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സിനിമാക്കാർ പണം അവിടെയും ഇവിടെയും നിക്ഷേപിക്കുകയും ഭൂമി വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. മലയാള സിനിമയ്ക്ക് അഹങ്കാരമാണ്, പണത്തിന്റെ അഹങ്കാരം. ഇവിടെ പണക്കാരനായതുകൊണ്ട് ആരും ബഹുമാനിക്കില്ല. പണക്കാർ ജനാധിപത്യവാദികളും വികസനോൻമുഖികളും പണം നല്ലകാര്യത്തിനു ചെലവഴിക്കുന്നവരുമാണെങ്കിൽ ബഹുമാനിക്കും. അമ്മയുടെ ചില ഭാരവാഹികളും സിനിമാ രംഗത്തു മുൻപന്തിയിൽ നിൽക്കുന്നവരും സ്വയം വിമർശനം നടത്തണമെന്നും സുധാകരൻ വ്യക്തമാക്കി.

അഭിമാനമുള്ള സ്ത്രീകളായതിനാലാണ് നടിമാർ രാജിവച്ചത്. അവർ എങ്ങനെയാണ് അവിടെ ഇരിക്കുക. ഇത്തരമൊരു നടപടി സ്വീകരിക്കുംമുൻപ് അവരോടു കൂടിയാലോചിച്ചില്ല. അതിനർഥം അവിടെ ജനാധിപത്യം ഇല്ലെന്നാണെന്നും സുധാകരൻ ആരോപിച്ചു. മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ചു ലോബി പ്രവർത്തിക്കുകയാണ്. കൊച്ചിയിലെ പ്രധാനിയായിട്ടും ദിലീപിനെ അറസ്റ്റ് ചെയ്തതിലൂടെ സർക്കാരിന്റെ നിലപാട് വ്യക്തമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

related stories