Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ വാഹനങ്ങൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

Autorickshaw

തിരുവനന്തപുരം ∙ ജൂലൈ മൂന്ന് അർധരാത്രി മുതൽ ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോർ വാഹന തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. നിരക്കുകൾ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക്.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂണിയനുകളിൽപ്പെടുന്ന സംസ്ഥാനത്തെ എട്ടു ലക്ഷത്തിൽപ്പരം തൊഴിലാളികൾ പങ്കെടുക്കുമെന്നു സംയുക്ത സമരസമിതി അറിയിച്ചു.

മറ്റാവശ്യങ്ങൾ:

∙ ടാക്സി കാറുകൾക്ക് 15 വർഷത്തേക്ക് മുൻകൂർ ടാക്സ് തീരുമാനം പിൻവലിക്കുക

∙ വർധിപ്പിച്ച ആർടിഎ ഓഫിസ് ഫീസുകൾ ഒഴിവാക്കുക

∙ ഓട്ടോറിക്ഷ ഫെയർമീറ്ററുകൾ സീൽ ചെയ്യുന്ന ലീഗൽ മെടോളജി വകുപ്പ് സീലിങ് ഒരു ദിവസം വൈകിയാൽ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക

∙ മോട്ടോർവാഹന തൊഴിലാളി ക്ഷേമനിധിയിൽ മുഴുവൻ മോട്ടോർവാഹന തൊഴിലാളികളെയും ഉൾപ്പെടുത്തുകയും അവകാശാനുകൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുക.

സംസ്ഥാനത്തെ ഓട്ടോ, ടെംപോ, ട്രാവലറുകൾ, ഗുഡ്സ് ഓട്ടോ, ജീപ്പുകൾ തുടങ്ങിയ ചെറുവാഹനങ്ങളെല്ലാം പണിമുടക്കിൽ പങ്കെടുക്കുമെന്ന് സമരസമിതി ചെയർമാൻ ഇ.നാരായണൻ നായർ, കൺവീനർ കെ.വി. ഹരിദാസ് എന്നിവർ അറിയിച്ചു.