Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനെതിരെ പ്രതിഷേധം: മലയാളിയായ ജനപ്രതിനിധി സഭാംഗം പ്രമീള ജയപാൽ അറസ്റ്റിൽ

pramila-jayapal പ്രമീള ജയപാൽ

വാഷിങ്ടൻ ‍∙ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ നയത്തിനെതിരെ പ്രതിഷേധിച്ച മലയാളിയായ യുഎസ് ജനപ്രതിനിധി സഭാംഗം പ്രമീള ജയപാലിനെ അറസ്റ്റ് ചെയ്തു. ഹാർത് സെനറ്റ് ഓഫിസ് കെട്ടിടത്തിൽ കുത്തിയിരുപ്പു സമരം സംഘടിപ്പിച്ചതിനാണ് ജനപ്രതിനിധി സഭയുടെ ആസ്ഥാനമായ ക്യാപിറ്റോൾ ഹില്ലിൽ 500 വനിതകൾക്കൊപ്പം പ്രമീള അറസ്റ്റിലായത്. നിയമവിരുദ്ധ പ്രകടനത്തിന് അറസ്റ്റിലായ ഇവരെ ഉടൻ തന്നെ വിട്ടയച്ചു. യുഎസ് ജനപ്രതിനിധി സഭയിലെത്തിയ ആദ്യ മലയാളിയും ഏഷ്യക്കാരിയുമാണ് പ്രമീള.

കുടുംബങ്ങളെ തമ്മിൽ അകറ്റുന്ന, കുട്ടികളെ കൂട്ടിലടയ്ക്കുന്ന, അഭയാർഥികളെ തടവറയിലിടുന്ന ട്രംപിന്‍റെ ക്രൂരവും മനുഷ്യത്വരഹിതവുമായ നയത്തിനെതിരെ പ്രതിഷേധിച്ചതിന് തന്നെ അറസ്റ്റ് ചെയ്തതായി പ്രമീള സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അറിയിച്ചു. മെച്ചപ്പെട്ട അമേരിക്കയ്ക്കായി നിലകൊള്ളുന്നവരോടൊപ്പം അറസ്റ്റിലായതിൽ അഭിമാനമുണ്ടെന്നും അവർ വ്യക്തമാക്കി.