Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജിവച്ച നടിമാർ‍ കുഴപ്പക്കാർ, അമ്മയെ വിമർശിക്കുന്നത് കയ്യടിക്ക്: ഗണേഷ് കുമാർ

idavela-babu-kb-ganesh-kumar ഇടവേള ബാബു, കെ.ബി.ഗണേഷ് കുമാർ

കൊച്ചി∙ രാജി വച്ച നടിമാർ‍ കുഴപ്പക്കാരാണെന്നും ഇപ്പോഴത്തെ വിവാദങ്ങളിൽ അമ്മയിലെ അംഗങ്ങളാരും  പ്രതികരിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു കെ.ബി.ഗണേഷ് കുമാർ എംഎൽഎ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശം പുറത്ത്. ജനങ്ങളുടെ  പിന്തുണ തേടി പ്രവർത്തിക്കാൻ അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനാണ് സംഘടനയെന്നും ഗണേഷ് പറയുന്നു.

വാർത്തകളും ഫെയ്സ്ബുക് പോസ്റ്റുകളും കണ്ടു ഭയപ്പെടരുത്. രാജി വച്ച നാലു പേർ അമ്മയോടു ശത്രുത പുലർത്തുന്നവരും  സ്ഥിരമായി കുഴപ്പങ്ങളുണ്ടാക്കുന്നവരുമാണ്. അമ്മ നടത്തിയ മെഗാഷോയിലും ഇവർ പങ്കെടുത്തിട്ടില്ല. സിനിമയിലോ സംഘടനയിലോ ഇവർ സജീവമല്ല. രാഷ്ട്രീയക്കാർ അമ്മയ്ക്കെതിരെ വിമർശനം നടത്തുന്നതു കയ്യടി നേടാനാണ്. ഒരു പണിയുമില്ലാത്ത രാഷ്ട്രീയക്കാരാണ് ഇപ്പോൾ വിമർശിക്കുന്നത്. ഇവർക്കു രാഷ്ട്രീയത്തിലും വലിയ പ്രസക്തിയില്ല.

ഇപ്പോൾ അമ്മയ്ക്കെതിരെ വരുന്ന വാർത്തകൾ രണ്ടു ദിവസം കൊണ്ടു അടങ്ങും. ചാനലുകളും പത്രങ്ങളും ആരെയെങ്കിലും നശിപ്പിക്കാൻ  കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തും. അവരുടെ ജോലി നെഗറ്റിവിറ്റി വിതരണമാണ്. ഏതു പ്രസ്ഥാനമായാലും അവർക്കു കുഴപ്പമില്ല. രാഷ്ട്രീയക്കാർ തങ്ങളുടെ പേര് പത്രത്തിലും ചാനലിലും വരാൻ‍ വേണ്ടി ഒാരോന്നു പറഞ്ഞു കൊണ്ടിരിക്കും. ഇത്തരം ആരോപണങ്ങൾക്കൊന്നും നമ്മളാരും മറുപടി നൽകേണ്ട കാര്യമില്ലെന്നും ഗണേഷ് ശബ്ദ സന്ദേശത്തിൽ പറയുന്നു.

അതേസമയം, ശബ്ദസന്ദേശം തന്റേതു തന്നെയാണെന്ന് ഗണേഷ് കുമാർ സ്ഥിരീകരിച്ചു.