Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിൽ പാലം തകർന്നു, ട്രെയിൻ ഗതാഗതം മുടങ്ങി; ജനം പെരുവഴിയിൽ

mumbai-bridge മുംബൈയിൽ റെയിൽവേ പാളത്തിനു മുകളിലേക്കു പാലം തകർന്നുവീണപ്പോൾ.

മുംബൈ∙ കനത്ത മഴയെ തുടർന്ന് അന്ധേരിയിലെ റെയില്‍വെ മേൽപ്പാലം തകർന്നു വീണു. കിഴക്കൻ അന്ധേരിയെയും പടിഞ്ഞാറന്‍ അന്ധേരിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗോഖലെ പാലത്തിന്‍റെ ഒരു ഭാഗം രാവിലെ ഏഴരയോടെയാണു തകർന്നു വീണത്. രണ്ട് പേർക്ക് നിസാര പരിക്കേറ്റതൊഴിച്ചാൽ സാരമായ അപായമില്ല. പാലം ഒടിഞ്ഞുവീണത് റെയില്‍വെ ട്രാക്കിലേക്കായതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആയിരക്കണക്കിനു യാത്രക്കാർ പതിവായി സഞ്ചരിക്കുന്ന പാലമാണിത്.

അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങൾക്കു നേതൃത്വം നൽകി. അവശിഷ്ടങ്ങളിൽ കുടുങ്ങിയ രണ്ടു പുരുഷൻമാരെയും ഒരു സ്ത്രീയെയും രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റെയിൽ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.