Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടമെന്നു പറഞ്ഞ് കോളജ് പൂട്ടൽ; എഡിഎമ്മിനെയും ആർഡിഒയെയും തടഞ്ഞുവച്ചു

Pathanamthitta District Map

പത്തനംതിട്ട ∙ ബിലീവേഴ്സ് ചർച്ചിന്റെ വക റാന്നി കാർമൽ എൻജിനീയറിങ് കോളജിൽ ചർച്ചയ്ക്കെത്തിയ എഡിഎമ്മിനെയും ആർഡിഒയെയും വിദ്യാർഥികളും രക്ഷിതാക്കളും തടഞ്ഞുവച്ചു. നഷ്ടമാണെന്ന കാരണത്താൽ മാനേജ്മെന്റ് കോളജ് പൂട്ടാനൊരുങ്ങുകയാണ്. ഒന്നാം വർഷ പ്രവേശനം നിർത്തിവച്ചു.

വിദ്യാർഥികളുടെ ഭാവി സംബന്ധിച്ച് ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോളജിൽ വിദ്യാർഥി സമരം നടക്കുകയാണ്. ഇന്ന് ജില്ലാ ഭരണകൂടം മാനേജുമെന്റും വിദ്യാർഥി– രക്ഷിതാക്കളുടെ പ്രതിനിധികളുമായി ചർച്ച വച്ചിരുന്നെങ്കിലും മാനജ്മെന്റ് പ്രതിനിധികൾ വന്നില്ല.